Thursday 21 July 2016

അമിതവണ്ണം ചികിത്സിക്കാം ആരോഗ്യ ജീവിതത്തിനായി

ആരോഗ്യവാനായ ഒരാളെ രോഗിയാക്കാന്‍ അമിത വണ്ണത്തിന്  എളുപ്പം കഴിയും. പലരും താന്‍ അമിതവണ്ണത്തിലേക്ക്  നടക്കുകയാണെന്ന് അറിയുകയുമില്ല. അമിതവണ്ണം എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമ്പോഴേക്ക്  പലരും രോഗിയായി മാറിയിട്ടുണ്ടാകും അമിതവണ്ണത്തിന്റെ  പ്രയാസങ്ങള്‍ അനുഭവിക്കുകയും അതില്‍ നിന്നും കരകയറുകയും ചെയ്ത വ്യക്തിയാണ് സാനു.

ആരും കൊതിക്കുന്ന സ്വപ്നതുല്യമായ ജോലിയാണ് സാനു കെ. ബാബുവിനെ അമിതവണ്ണത്തിലേക്ക്  നയിച്ചത്. "മിഡില്‍ ഈസ്റ്റില്‍ ഹാർലി ഡേവിസണിലാണ് എനിക്ക് ജോലി. അതിന്റെ ഭാഗമായ മീറ്റിങ്ങുകളും പാർട്ടിയും ആഘോഷവും ഹെവി ആയ ഫുഡും എന്റെ ഭാരം പതിയെ കൂട്ടാൻ തുടങ്ങി. ഭാരം അമിതമാകുന്നത്  അറിഞ്ഞത് മുതല്‍ ഞാൻ ഭാരം കുറക്കാൻ പല വഴികളും നോക്കി. പക്ഷേ ഭാരം കുറഞ്ഞില്ല. എന്നു മാത്രമല്ല വണ്ണം ദിനം പ്രതി കൂടുകയും ചെയ്തു.  അമിതവണ്ണം വച്ചതോടെ ഉറക്കം കുറഞ്ഞു. ശ്വാസതടസവും കൂർക്കം വലിയും വന്നു. മുട്ടു വേദനയും തുടങ്ങി. ഡോ.കോശി ജോർജ്ജിന്റെ വിദ്യാർത്ഥിയായ അനൂപ്  അബ്‌ദുള്ളയാണ്  ഓബിസിറ്റി സൊല്യൂഷൻസ് കേരളയെക്കുറിച്ചും ഡോ.കോശി ജോർജ്ജിനെക്കുറിച്ചും പറഞ്ഞത്. ഡോ.കോശി ജോർജ്ജിനെ പരിചയപ്പെട്ട്  സർജറി ചെയ്ത ശേഷം പ്രയാസങ്ങളെല്ലാം മാറി. വെറും രണ്ട്  ദിവസത്തെ  ആശുപത്രി വാസമേ ശസ്ത്രക്രിയക്കായി വേണ്ടി വന്നുള്ളു. കഴിഞ്ഞ ജൂലൈയിലായിരുന്നു ശസ്ത്രക്രിയ. ഇന്ന് വളരെ കുറച്ചു് ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറയും. അതിനാൽ അമിത ഭക്ഷണം കഴിച്ചുപോകും എന്ന പേടി വേണ്ട. ഉറക്കം ലഭിച്ചു തുടങ്ങി.  കൂർക്കം വലിയും നിന്നു. 


ബാറിയാട്രിക്‌  സർജറി
അമിതവണ്ണക്കാർ  അനുഭവിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ് . പ്രമേഹം , രക്താതിസമ്മർദം, ഹൃദ്രോഗം എന്നിവയുടെ സാധ്യതകൾ കൂടാതെ കൂർക്കം വലി, ഉറക്കപ്രശ്നങ്ങൾ , ഫാറ്റി ലിവർ , വെരിക്കോസ് വെയിൻ, മുട്ടുവേദന തുടങ്ങിയ മാനസിക പ്രശ്നങ്ങൾ  വരെ അത് നീളുന്നു. സ്ത്രീകളിൽ അമിത വണ്ണം വന്ധ്യതയ്ക്കും ആർത്തവ പ്രശ്നങ്ങൾക്കും  കാരണമാകുന്നു. ഒരു പരിധി കഴിഞ്ഞാൽ ഡയറ്റിങ്ങും വ്യായാമവും  വഴി അമിതവണ്ണം നിയന്ത്രണത്തിലാക്കാൻ  കഴിയാതെ വരും. പ്രമേഹം  പോലുള്ള രോഗങ്ങൾ കൂടി പിടിപെട്ടാൽ പിന്നീടങ്ങോട്ടുള്ള  ജീവിതം പലർക്കും മാനസിക സമ്മർദ്ദത്തോടെ ഉള്ളതായിരിക്കും. അമിത വണ്ണം പലരിലും സ്വയം അറിയാതെ വന്നു പെടുന്ന ദുരന്തമാണെന്ന്  ഡോ. കോശി ജോർജ്  പറയുന്നു. അമിത വണ്ണം   അമിത വണ്ണമുള്ളവർക്ക്  സ്വയം വണ്ണം നിയന്ത്രിക്കുക  പൊതുവെ സാധിക്കാറില്ല. മറ്റുള്ളവർക്ക് പറഞ്ഞാൽ മനസിലാവാത്ത  പ്രശ്നമാണിത്.  അതിനോടൊപ്പം ആത്മവിശ്വാസം കെടുത്തുന്ന  തരം  അഭിപ്രായപ്രകടനങ്ങളും മറ്റുള്ളവരിൽ നിന്നും ഉണ്ടാകും. സർജറി കഴിഞ്ഞു പോകുന്നവരിലെ  മാറ്റം എന്നെ അത്ഭുതപ്പെടുത്താറുണ്ട്.  ആത്മവിശ്വാസവും  ഊർജ്ജസ്വലതയുമാണ്  അവർക്ക് കിട്ടുന്ന ഏറ്റവും  നല്ല ഫലം. എന്ന്  ഡോ കോശി ജോർജ്ജ് .

ആമാശയത്തിലെ വിശപ്പ്  ഉണ്ടാകുന്ന ഹോർമോണിന്റെ പ്രവർത്തനം കുറക്കാൻ കഴിയുമെന്നതാണ്  ബാറിയാട്രിക്‌  ശസ്ത്രക്രിയയുടെ ഏറ്റവും ഗുണകരമായ വശം . മറ്റുമാർഗങ്ങളെക്കാൾ  ബാറിയാട്രിക്  സർജറിയും  അതിനു അനുബന്ധമായ മെറ്റബോളിക് ശസ്ത്രക്രിയകളും  അമിതവണ്ണത്തിന് സ്ഥിരമായ പരിഹാരമായി മാറുന്നത്  ഇതിനാലാണ്.

അമിതവണ്ണം കുറക്കുന്നതിനായി  പല മാർഗങ്ങളും  സ്വീകരിച്ചു്  പണവും സമയവും കളഞ്ഞ ശേഷമാണ് പലരും ഒബിസിറ്റി സൊല്യൂഷനിലക്ക് എത്തുന്നത്. ശസ്ത്രക്രിയയോടുള്ള ഭയമാണ് പലരെയും  അകറ്റി നിർത്തുന്നത് . അമിത വണ്ണമുള്ളവർക്ക്  സ്വയം വണ്ണം നിയന്ത്രിക്കുക  പൊതുവെ സാധിക്കാറില്ല. മറ്റുള്ളവർക്ക് പറഞ്ഞാൽ മനസിലാവാത്ത  പ്രശ്നമാണിത്.  അതിനോടൊപ്പം ആത്മവിശ്വാസം കെടുത്തുന്ന  തരം  അഭിപ്രായപ്രകടനങ്ങളും മറ്റുള്ളവരിൽ നിന്നും ഉണ്ടാകും. സർജറി കഴിഞ്ഞു പോകുന്നവരിലെ  മാറ്റം എന്നെ അത്ഭുതപ്പെടുത്താറുണ്ട്.  ആത്മവിശ്വാസവും  ഊർജ്ജസ്വലതയുമാണ്  അവർക്ക് കിട്ടുന്ന ഏറ്റവും  നല്ല ഫലം. എന്ന്  ഡോ കോശി ജോർജ്ജ് .

ആമാശയത്തിലെ വിശപ്പ്  ഉണ്ടാകുന്ന ഹോർമോണിന്റെ പ്രവർത്തനം കുറക്കാൻ കഴിയുമെന്നതാണ്  ബാറിയാട്രിക്‌  ശസ്ത്രക്രിയയുടെ ഏറ്റവും ഗുണകരമായ വശം . മറ്റുമാർഗങ്ങളെക്കാൾ  ബാറിയാട്രിക്  സർജറിയും  അതിനു അനുബന്ധമായ മെറ്റബോളിക് ശസ്ത്രക്രിയകളും  അമിതവണ്ണത്തിന് സ്ഥിരമായ പരിഹാരമായി മാറുന്നത്  ഇതിനാലാണ്.

അമിതവണ്ണം കുറക്കുന്നതിനായി  പല മാർഗങ്ങളും  സ്വീകരിച്ചു്  പണവും സമയവും കളഞ്ഞ ശേഷമാണ് പലരും ഒബിസിറ്റി സൊല്യൂഷനിലക്ക് എത്തുന്നത്. ശസ്ത്രക്രിയയോടുള്ള ഭയമാണ് പലരെയും  അകറ്റി നിർത്തുന്നത്. അമിത വണ്ണം പരിഹരിക്കാത്തത്  ആന്തരികാവയവം തകരാറിൽ ആക്കുമെന്ന് പലരും ഓർക്കാറില്ല. ബാറിയാട്രിക്  സർജറിയും  അനുബന്ധമായ മെറ്റബോളിക് ശസ്ത്രക്രിയയും  പ്രമേഹത്തിനു സ്ഥിരപരിഹാരമാണ്.

ഓബിസിറ്റി സൊല്യൂഷൻസ് കേരള
അമിത വണ്ണം എന്ന പ്രശ്നത്തിന് സമ്പൂർണമായ പരിഹാരമാണ് ഓബിസിറ്റി സൊല്യൂഷൻസ് കേരള എന്ന ക്ലിനിക്കിന്റെ ലക്ഷ്യം. ഡോ. കോശി ജോർജ്ജിന്റെ പരിചയസമ്പന്നതയും വൈദഗ്‌ധ്യവും  അമിതവണ്ണവും  അനുബന്ധരോഗങ്ങളും തടയാൻ തക്കവിധത്തിൽ ക്രമീകരിച്ചിട്ടുള്ള  വ്യത്യസ്ത മെഡിക്കൽ വിഭാഗങ്ങളും കൂടി ചേരുമ്പോൾ അമിതവണ്ണം പ്രശ്നരഹിതമായി പരിഹരിക്കാനാകുന്നു. ലാപ്രോസ്കോപ്പിക് സർജറി , എൻഡോക്രൈനോളജി, അനസ്തെറ്റിക്സ് , ക്ലിനിക്കൽ സൈക്കോളജി  പ്ലാസ്റ്റിക് സർജറി, നൂട്രിഷിണിസ്റ്, ഫിസിയോതെറാപ്പിസ്റ് ,  ബാറിയാട്രിക് കോഓര്‍ഡിനേഷന്‍ എന്നീ വിഭാഗങ്ങളിലെ മികവുറ്റ ഡോക്ടര്‍മാരുടെ സേവനത്തിലൂടെ അമിതവണ്ണം ഫലപ്രദമായി പരിഹരിക്കാനും പ്രതിരോധിക്കാനുമാകുന്നു.

                                                        
                                  ജൂലൈ 2016 ൽ വനിതയിൽ പ്രസിദ്ധികരിച്ച ആര്‍ട്ടിക്കിള്‍